Amir Khans Suprise Visit to lalettans House



ലാലിന്‍റെ ചിത്രങ്ങളുടെയും ശില്‍പങ്ങളുടേയും അപൂര്‍വശേഖരം അമീര്‍ഖാനെ വിസ്മയിപ്പിച്ചു.
രാത്രി എട്ടുമണിയോടെയാണ് അമീര്‍ഖാന്‍ മോ
ഹന്‍ലാലിന്‍റെ തേവരയിലെ വീട്ടിലെത്തിയത്. മുണ്ടും ഷര്‍ട്ടും ധരിച്ച് കേരളീയ വേഷത്തിലായിരുന്നു മോഹന്‍ലാല്‍, അമീറിന്‍റെ കടുത്ത ആരാധകനായ നടന്‍ ദീലീപും പിന്നാലെയെത്തി. ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടര്‍ കെ.മാധവനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വീടിന്‍റെ മുകളിലുത്തെ നിലയിലേക്ക് മോഹന്‍ലാല്‍ അമീര്‍ഖാനെ കൂട്ടിക്കൊണ്ടുപോയി. ലാലിന്‍റെ ചിത്രങ്ങളുടേയും ശില്‍പങ്ങളുടേയും അപൂര്‍വശേഖരമുണ്ടിവിടെ .എല്ലാം കണ്ട് അമീര്‍ ഖാന് അല്‍ഭുതം.hold
...... മലയാളത്തിന്‍റെ മഹാനടന്‍റെ അമൂല്യശേഖരങ്ങള്‍ താരരാജാവിനെ വിസ്മയിപ്പിച്ചു.
പിന്നെ ഒന്നൊന്നായി നോക്കിക്കണ്ടു. ദിലീപിനൊരുമോഹം. അമീര്‍ഖാനൊപ്പം നിന്ന് ഒരുചിത്രമെടുക്കണം. പിന്നെ എല്ലാവര്‍ക്കുമൊപ്പം അമീറിന്‍റെ ഫോട്ടോ സെഷന്‍. തടിയില്‍ കൊത്തിയെടുത്ത മനോഹരമായ ചിത്രം സമ്മാനിച്ചാണ് ഒടുവില്‍ മോഹന്‍ലാല്‍ അമീര്‍ഖാനെ യാത്രയാക്കിയത്.

Filled Under:

0 comments:

Post a Comment