Mohanlal got Blackbelt Official Report



സൗത്ത് കൊറിയന്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള വേള്‍ഡ് തായ്‌ക്കൊണ്ടോ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയ കുക്കിവോണിന്റെ ഈ വര്‍ഷത്തെ ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തായ്‌ക്കൊണ്ടോ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന്. വ്യക്തിപരമായ നേട്ടങ്ങള്‍, സംഭാവനകള്‍, തായ്‌ക്കൊണ്ടോയുടെ വളര്‍ച്ചയ്ക്ക് പ്രസക്തി, ഇവ കണക്കിലെടുത്താണ് ബഹുമതി നല്‍കിവരുന്നത്. 1977-78 ലെ സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍. സ്‌പോര്‍ട്‌സിനോടുള്ള ആവേശവും അതിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും നിരവധി സിനിമകളില്‍ ആയോധന കല ഉള്‍പ്പെടുത്തിയുള്ള അഭിനയ മുഹൂര്‍ത്തങ്ങളും മറ്റ് അവാര്‍ഡുകളും മുന്‍നിര്‍ത്തിയാണ് മോഹന്‍ലാലിന് അവാര്‍ഡെന്ന് കേരള തായ്‌ക്കൊണ്ടോ
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി അജി പറഞ്ഞു. ഗള്‍ഫാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമതി സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Filled Under:

1 comments:

  1. This comment has been removed by a blog administrator.

    ReplyDelete